മാധ്യമങ്ങള്‍ നല്‍കിയത് ഭാവനയ്ക്കനുസരിച്ചുള്ള വാര്‍ത്തയല്ല; ഷൊയ്ബ് അക്തര്‍ വിവാഹിതനായി, വധു ഇരുപത്കാരി റുബാബ തന്നെ

single-img
26 June 2014

shoaib_650_062514084817ഹാരിപൂര്‍ സ്വദേശിനിയും ഇരുപതുകാരിയുമായ റുബാബ പാക്കിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷൊയ്ബ് അക്തറിന്റെ ജീവിത സഖിയായി. റാവല്‍പിണ്ടി എക്‌സ്പ്രസിന്റെ ഹാരിപൂരില്‍ നടന്ന വിവാഹ ചടങ്ങില്‍ വധുവരന്മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പാക്ക് ചാനലായ ദുനിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലും കോഷ്യല്‍ മീഡിയകളിലും വന്‍ വാര്‍ത്തയായിരുന്നു മുപ്പത്തിയെട്ടുകാരനായ അക്തര്‍ ഇരുപതുകാരിയെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്നത്. മാധ്യമങ്ങള്‍ ഭാവനയ്ക്ക് അനുസരിച്ച് വാര്‍ത്ത നല്‍കുകയാണെന്ന് പറഞ്ഞ് ഇതിനെതിരേ രൂക്ഷമായാണ് അക്തര്‍ അന്ന് പ്രതികരിച്ചത്.