റിലയന്‍സ് 578 മില്യണ്‍ ഡോളര്‍ പിഴയടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു

single-img
26 June 2014

Reliance-Industries-Logo (1)പ്രകൃതിവാതക ഉല്‍പാദനത്തില്‍ കുറവ് വന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 578 മില്യണ്‍ ഡോളര്‍ പിഴചുമത്തുന്നു. കെജി-ഡി-6 ബ്ലോക്കില്‍ നിന്നും 2013-14 വര്‍ഷത്തില്‍ ഉല്‍പാദിപ്പിക്കേണ്ട അത്രയും പ്രകൃതി വാതകം ഉല്‍പാദിപ്പിക്കുന്നതില്‍ റിലയന്‍സ് പരാജയപ്പെട്ടിരുന്നുവെങ്കിലും ഇതിന് ആവശ്യമായ പണം വകയിരുത്തുന്നതിന് റിലയന്‍സ് തയ്യാറായിരുന്നില്ല എന്നുള്ളതാണ് കാരണം.

സര്‍ക്കാറും റിലയന്‍സും ചേര്‍ന്നാണ് കെജി-ഡി-6 ബ്ലോക്കില്‍ നിന്നും നിന്നും വാതകം ഉല്‍പാദിപ്പിക്കുന്നത്. അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും ഇരുകൂട്ടരും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷിച്ചത്രയും ഉല്‍പാദനം നടത്തുവാന്‍ സാധിക്കാതെ വന്നപ്പോള്‍ സര്‍ക്കാറിന് റിലയന്‍സില്‍ നിന്നും ലഭിക്കേണ്ട ലാഭ വിഹിതത്തിലും കുറവുണ്ടാകുകയായിരുന്നു.

ഈ നഷ്ടം നികത്തുന്നതിലേക്കാണ് സര്‍ക്കാര്‍ റിലയന്‍സില്‍ നിന്നും പിഴ ഈടാക്കുന്നത്.