ഋഷിരാജ് സിംഗ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

single-img
25 June 2014

rishiraj-singh-2ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് രാജി അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തു നിന്നു മാറ്റുന്ന കാര്യം അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന. സീറ്റ് ബെല്‍റ്റ് വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനോട് അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം ദീര്‍ഘനാളായി അവധിയിലായിരുന്നു.

വാഹനങ്ങളുടെ പിന്‍സീറ്റില്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ തന്നോട് ആലോചിക്കാതെ പിന്‍വലിച്ചത് ശരിയായില്ലെന്നാണ് ഋഷിരാജ് സിംഗിന്റെ നിലപാട്.