പാക്കിസ്ഥാനില്‍ വിമാനത്തിനുള്ളിലെ യാത്രക്കാരന്റെ വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു

single-img
25 June 2014

map_of_pakistanപാക്കിസ്ഥാനിലെ വടക്കന്‍ നഗരമായ പെഷവാറില്‍ ലാന്‍ഡ് ചെയ്തുകൊണ്ടിരുന്ന വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ നടത്തിയ ശവടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. സൗദിയില്‍ നിന്നും 178 യാത്രക്കാരുമായി വന്ന വിമാനത്തിനുള്ളിലാണ് വെടിവയ്പ്പ് നടന്നത്. അക്രമിയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പൈലറ്റിനെ വെടിവയ്ക്കാന്‍ അക്രമി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.