യുക്തിയേക്കാള്‍ ആത്മീയതയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന ആരോപണം; സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

single-img
25 June 2014

GOPAL_SUBRAMAN_934042eപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമിക്കസ്‌ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം യുക്തിയേക്കാള്‍ ആത്മീയതയ്ക്കു പ്രാധാന്യം നല്കുന്നയാളെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി നല്കിയ അപേക്ഷ അദ്ദേഹം പിന്‍വലിക്കും. ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ നിര്‍ദേശം കേന്ദ്രം നിരസിച്ചിരുന്നു.

തനിക്കെതിരായ ആരോപണങ്ങളില്‍ ദുഖമുണെ്ടന്നു കാട്ടി അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധയ്ക്ക് കത്തയച്ചു. സര്‍ക്കാരിന്റെ ചൊല്പടിക്കു നില്ക്കാത്തയാളാണെന്നു തോന്നിയതിനാലാണ് കേന്ദ്രം തന്റെ ശിപാര്‍ശ നിരസിച്ചതെന്നും അദ്ദേഹം കത്തില്‍ അറിയിച്ചു.