ബോളിവുഡ്‌ നടി ഗീതിക ത്യാഗിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സംവിധായകന്‍ സുഭാഷ്‌ കപൂര്‍ അറസ്‌റ്റില്‍

single-img
25 June 2014

dബോളിവുഡ്‌ നടി ഗീതിക ത്യാഗിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സംവിധായകന്‍ സുഭാഷ്‌ കപൂര്‍ അറസ്‌റ്റില്‍. ഇദ്ദേഹത്തെ 14 ദിസവത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ ഏപ്രിലില്‍ വെര്‍സോവ പൊലീസ്‌ സ്‌റ്റേഷനില്‍ സുഭാഷ്‌ കപൂറിനെതിരേ ഗീതിക നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റ്‌. ഒരു വര്‍ഷം മുമ്പ്‌ നടന്ന പാര്‍ട്ടിക്കിടെ അപമാനിച്ചെന്നാണു ഗീതികയുടെ പരാതി.