മോദി സര്‍ക്കാരിന്റെ തുടക്കം കണ്ടാലറിയാം പോക്ക് എങ്ങോട്ടാണെന്ന്; സര്‍ക്കാരിന്റെ കൂറ് കോര്‍പ്പറേറ്റുകളോട്: എ.കെ. ആന്റണി

single-img
25 June 2014

ak-antony_25മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി. സര്‍ക്കാരിന്റെ തുടക്കം കണ്ടാലറിയാം എങ്ങോട്ടാണ് പോക്കെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തിലൂടെ സര്‍ക്കാരിന്റെ കൂറ് കോര്‍പറേറ്റുകളോടാണെന്ന് ഇതോടെ തെളിഞ്ഞു. പുതിയ സര്‍ക്കാര്‍ ഭരണമേറ്റ് ഒരുമാസം കഴിഞ്ഞപ്പോഴേക്കും സാധാരണക്കാരന്റെ ചുമലിലെ ഭാരം കൂടിയെന്നും ആന്റണി ആരോപിച്ചു.