കോഴിക്കോട് – ജിദ്ദ സൗദി എയര്‍ലൈന്‍സ് വിമാനം വൈകിയതില്‍ യാത്രക്കാര്‍ ബഹളംവെച്ചു

single-img
24 June 2014

sകോഴിക്കോട് – ജിദ്ദ മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ് വിമാനം വൈകിയതില്‍ യാത്രക്കാര്‍ ബഹളംവെച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരാണ് ബഹളം വെച്ചത്. യന്ത്രത്തകരാര്‍ മൂലം വിമാനത്തിന് കൃത്യസമയത്ത് പുറപ്പെടാനായില്ല. ഉച്ചയ്ക്ക് 3.30വരെ യാത്രക്കാരെ വിമാനത്തില്‍ കയറ്റാനോ ഭക്ഷണം നല്‍കാനോ അധികൃതര്‍ക്കായില്ല. 300 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന്റെ എന്‍ജിനില്‍ ഉണ്ടായ തകരാറാണ് യാത്രയെ ബാധിച്ചത്. ആറുമണിയോടെയാണ് വിമാനം കോഴിക്കോട് വിട്ടത്.