ഐ.എ.എസുകാർക്കിടയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ഐ.എ.എസ് അസോസിയേഷൻ ഭാരവാഹികളോട് മുഖ്യമന്ത്രി

single-img
24 June 2014

oസംസ്ഥാന ഐ.എ.എസുകാർക്കിടയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ഐ.എ.എസ് അസോസിയേഷൻ ഭാരവാഹികളോട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ തർക്കം കൊണ്ടുപോകരുതെന്നും മുഖ്യമന്ത്രി ഭാരവാഹികളോട് നിർദ്ദേശിച്ചു.

 

ഐ.എ.എസിലെ ചേരിപ്പോരിര് രൂക്ഷമായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ഐ.എ.എസ് അസോസിയേഷൻ ഭാരവാഹികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ക്ളിഫ് ഹൗസിൽ നടന്ന ചർച്ച ഒന്നര മണിക്കൂറോളം നീണ്ടു.