പ്രവാസികള്‍ ഒന്നു ശ്രദ്ധിച്ചോളു; ചതി ഇങ്ങനെയും വരാം

single-img
23 June 2014

79e23c490c00ad643412d0b287d3-is-lsd-a-harmful-drugമയക്കുമരുന്ന് പുസ്തകത്തിനകത്ത് ഒളിപ്പിച്ച് സുഹൃത്തിന്റെ കൈവശം ദുബൈയിലേക്ക് കൊടുത്തുവിട്ടയാള്‍ പൊലീസിന്റെ പിടിയിലായി. ചേരാനല്ലൂര്‍ സ്വദേശിയായ അമലാണ് പ്രവാസിയായ കൂട്ടുകാരനെ ഇത്തരത്തില്‍ ചതിക്കാന്‍ നോക്കിയത്.

സ്‌റാമ്പ് രൂപത്തിലുള്ള എല്‍.എസ്.ഡി എന്ന മയക്കുമരുന്ന് പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച് സുഹൃത്തായ ഷിജിയുടെ കൈവശം അമല്‍ കൊടുത്തു വിടുകയായിരുന്നു. ദുബായില്‍ ചെന്നിറങ്ങിയ ഷിജിയെ ദുബൈ കസ്‌റംസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷിജി നിരപരാധിയെന്ന് കണ്ടെത്തുകയും കേരള പോലീസുമായി ബന്ധപ്പെട്ട് അമലിനെ അറസ്‌റ് ചെയ്യുകയുമായിരുന്നു.