സംസ്ഥാന സമിതിയില്‍ ബേബിക്ക് രൂക്ഷ വിമര്‍ശനം

single-img
23 June 2014

M.A.Baby_എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതിയില്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്ക് രൂക്ഷവിമര്‍ശനം. കൊല്ലത്തെ പരാജയം ബേബി വ്യക്തിപരമായി എടുത്തുവെന്നും നിയമസഭയില്‍ നിന്നു വിട്ടുനിന്നത് ന്യായീകരിക്കാനാകില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. ബേബിയുടെ നടപടി തെറ്റായ സന്ദേശം നല്‍കിയെന്നും മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷിച്ച് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും അഭിപ്രായമുയര്‍ന്നു.

കൊല്ലത്തെ തോല്‌വിയുടെ പേരില്‍ എം.എ. ബേബി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സമിതിയില്‍ വ്യക്തമാക്കിയിരുന്നു. രാജിവയ്‌ക്കേണെ്ടന്ന പാര്‍ട്ടി തീരുമാനം ബേബി അംഗീകരിച്ചെന്നും കാരാട്ട് അറിയിച്ചു.