ചാനലിൽ നിന്ന് പുറത്താക്കി, ടെലിവിഷൻ അവതാരക ആത്മഹത്യക്ക് ശ്രമിച്ചു

single-img
23 June 2014

India-tvസ്വകാര്യ ടി വി ചാനലിലെ അവതാരകയായ 31 കാരി ചാനല്‍ ഓഫീസില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നോയ്ഡയിലെ ഒരു മുന്‍നിര ഹിന്ദി വാര്‍ത്താ ചാനലിലെ അവതരകയാണു തന്‍റെ ഓഫീസ് കവാടത്തിനു മുമ്പില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്‌ . നഗരത്തിലെ കൈലാഷ് ഹോസ്പിറ്റലില്‍ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഗുരുതരാവസ്ഥ തരണം ചെയ്തതായി അറിയിച്ചു . യുവതിയുടെ മോഴിയ്ടുത്ത നോയ്ഡ പോലീസ് സെക്ഷന്‍ 306 , 504 പ്രകാരം രണ്ടു സ്ത്രീ ഉള്‍പെടെ മൂന്നു ചാനല്‍ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച രാവിലെയാണ് തന്നെ ഓഫീസ്സിലേക്ക് കയറ്റി വിടാത്ത സെക്യൂരിറ്റി ജീവനക്കാരുടെ മുമ്പില്‍ വച്ച് യുവതി വിഷം കഴിച്ചത് . യുവതിയുടെ ഫേസ്ബുക്ക്‌ അക്കൗഡിലെ ആത്മഹത്യാ കുറുപ്പില്‍ “ഏവര്‍ക്കും അന്ത്യ വിട താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു”വെന്നും കുറിച്ചത്

“തനിക്ക് ഓഫീസിലെ പീഡനം സഹിക്കാന്‍ വയ്യന്നും അതിനാല്‍ താന്‍ ജോലി രാജിവക്കുവാന്‍ പോകുന്നുവെന്ന് ” യുവതി ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് എസ്സ് . എം . എസ്സ് അയക്കുകയുണ്ടായി . എന്നാല്‍ ആ സന്ദേശം ഉദ്യോഗസ്ഥന്‍ ഓഫീസിലെ എച്ച് .ആര്‍ ഡിപാര്‍ട്ട്‌മെന്‍റ്നു കൈമാറുകയാനുണ്ടായത് . എച്ച് .ആര്‍ ആ സന്ദേശം ഹാര്‍ഡ് കോപ്പിയാക്കി യുവതിയെ ജോലിയില്‍ നിന്നും പുറത്താക്കി .

വെറും ഒരു എസ്സ് . എം . എസ്സിന്‍റെ ഉപയോഗിച്ച് തന്നെ എങ്ങനെയാണു ജോലിയില്‍ നിന്നു പുറത്താക്കാന്‍ കഴിയുക എന്നാണ് യുവതി ഉന്നയിക്കുന്ന ചോദ്യം.