അരിവില വര്‍ധിക്കാന്‍ സാധ്യതയെന്ന് അനൂപ് ജേക്കബ്

single-img
23 June 2014

anoopjacob_thumbറെയില്‍ ചരക്ക് കൂലി വര്‍ധന സംസ്ഥാനത്ത് അരിവിലയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. വിലക്കയറ്റം നേരിടാന്‍ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിതരണ സമ്പ്രദായത്തില്‍ കേന്ദ്രം വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റത്തെ കുറിച്ച് ആശങ്കയുണ്ടെന്നും ഇക്കാര്യം ചൂണ്ടികാട്ടി പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

കേരളത്തിലേക്ക് പ്രധാനമായും ഭക്ഷ്യ-ധാന്യങ്ങള്‍ കൊണ്ടുവരുന്നത് ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. അതിനാലാണു റെയില്‍വേ ചരക്ക് കൂലി വര്‍ധന സംസ്ഥാനത്ത് അരിവിലയില്‍ വർധന വരുത്തുന്നതെന്ന് അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി