കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, കൊളമല വനമേഖലയില്‍ ഉരുള്‍പൊട്ടല്‍

single-img
22 June 2014

koകോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, കൊളമല വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ആര്‍ക്കും സാരമായ പരിക്കില്ല. പ്രദേശത്ത് വ്യാപക കൃഷിനാശമുണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ 4.30 നാണ് ഉരുള്‍പൊട്ടലുണ്ടായത്.

 

ദിവസങ്ങളായി ഈ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പല സ്ഥലത്തും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശത്ത് കനത്ത മഴ തുടരുന്നതുമൂലം ജനങ്ങള്‍ ഭീതിയിലാണ്.