ഗോപി സുന്ദർ രണ്ടും കൽപ്പിച്ച് തന്നെ;മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കൊണ്ട് പാട്ട് പാടിക്കാൻ ഒരുങ്ങി ഗോപിസുന്ദർ

single-img
22 June 2014

0മോഹൻലാൽ കൊണ്ടും ദുൽഖറിനെക്കൊണ്ടും മറ്റനവധി സിനിമ താരങ്ങളെ പാട്ട് പാടിച്ച് സുപ്പർ ഹിറ്റുകളാക്കിയ ഗോപീ സുന്ദറിനു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കൊണ്ട് പാട്ട് പാടിക്കാൻ മോഹം.

ഗാനം കേള്‍ക്കുന്നവര്‍ക്ക് മറ്റുള്ളവരെ സഹായിക്കാന്‍ തോന്നുന്ന തരത്തിലുള്ള ഒരു പാട്ടാണു ഉമ്മന്‍ചാണ്ടിയുടെ ശബ്ദം വച്ചു സ്യഷ്ടിക്കാന്‍ ഗോപി സുന്ദർ ഒരുങ്ങുന്നത്

വളരെ വ്യത്യസ്തമായ ശബ്ദമാണു മുഖ്യമന്ത്രിയുടേതെന്നും.അങ്ങനെയൊരു ശബ്ദം തനിക്ക് കിട്ടിയാല്‍ താന്‍ വളരെ സന്തോഷവാനാക്കുമെന്നുമാണ് ഗോപീ സുന്ദര്‍ പറയുന്നത്. 

മുഴുവൻ സമയം ജനങ്ങൾക്കൊപ്പം കഴിയുന്ന തന്നോട് പോലും സംസാരിക്കാൻ സമയമില്ലാത്ത ഉമ്മൻ ചാണ്ടി പാട്ട് പാടാൻ സമയം കണ്ടെത്തുമോ എന്നാണു ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന് സംശയം.ഉമ്മൻ ചാണ്ടി ബാത്രൂമിൽ പോലും പാടുന്നത് താൻ കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഭാര്യ സാക്ഷ്യപ്പെടുത്തുന്നു