എം.എ. ബേബിയുടെ രാജി ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി

single-img
21 June 2014

maസി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും കുണ്ടറ മണ്ഡലത്തിലെ എം.എൽ.എയുമായ എം.എ. ബേബിയുടെ രാജി ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. തിരഞ്ഞെടുപ്പിൽ കൊല്ലത്ത് നേരിട്ട തോൽവിയെ വ്യക്തിപരമായി കാണേണ്ട കാര്യമില്ലെന്ന് സെക്രട്ടറിയേറ്റിൽ വിലയിരുത്തലുണ്ടായി. അതുപോലെ തന്നെ ബേബിയുടെ രാജി പാർട്ടിയിൽ തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കും എന്നും വിലയിരുത്തൽ ഉണ്ടായി .

 

 

അതേസമയം രാജിവയ്ക്കണമെന്നുള്ള തന്റെ തീരുമാനത്തിൽ ബേബി ഉറച്ചു നിന്നെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ . എന്നാൽ ഈ വിഷയം ഞായറാഴ്ച്ച ചേരുന്ന സംസ്ഥാന സമിതിയിൽ വീണ്ടും ചർച്ച ചെയ്യും. ബേബിയുടെ രാജി വിഷയത്തിൽ സെക്രട്ടറിയേറ്റിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നിശബ്ദത പാലിച്ചു.