എം.പിയുടെ വീട്ടിലെ ചക്ക കള്ളൻ കൊണ്ട് പോയി: അന്വേഷണത്തിന് പ്രത്യേക സംഘം

single-img
21 June 2014

4എം.പിയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് രണ്ട് ചക്കകള്‍ കാണാതായ സംഭവം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം.ജനതാദള്‍ (യു) രാജ്യസഭാ എം പി പ്രസാദിന്റെ നമ്പര്‍ 4, തുഗ്ലക്ക് റോഡിലെ വസതിയിലെ പ്ലാവില്‍ നിന്നാണ് രണ്ട് ചക്കകള്‍ മോഷണം പോയത്.

ഒമ്പത് ചക്കകള്‍ ഉണ്ടായിരുന്ന പ്ലാവില്‍ രണ്ട് ചക്കകള്‍ അപ്രത്യക്ഷമായതാണ് അന്വേഷിക്കുന്നത്.കഴിഞ്ഞ ദിവസം വരെ വീട്ടുമുറ്റത്തെ പ്ലാവില്‍ ഒമ്പത് ചക്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ രണ്ടെണം കാണാതായതായി എം പിയുടെ പി എയുടെ കണ്ടെത്തി. പത്ത് കിലോയോളം തൂക്കമുള്ള രണ്ട് ചക്കകളാണ് മോഷണം പോയത്.

സൂഷ്മ പരിശോധനയില്‍ എം പിയുടെ വീടിന്റെ മുറ്റത്തു നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.കുട്ടികളുടെ കാൽപ്പാറ്റുകളാണു മുറ്റത്ത് കണ്ടത്.കാല്‍പാടുകളും വിരലടയാളങ്ങളും കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എം പിയുടെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു.

ചക്ക മോഷ്ടാവിനെ ഉടൻ പിടികൂടും എന്നാണു പോലീസ് സംഘം പറയുന്നത്