കേരള രാഷ്ട്രീയത്തിലും ദേശിയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കളിലും ഒന്നാമനായി അഞ്ചുലക്ഷത്തിലധികം ഇഷ്ടങ്ങളുമായി മുഖ്യമന്ത്രി മുന്നേറുന്നു

single-img
20 June 2014

Kerala Chief Minister Oommen Chandy meet E. Ahmedഅഞ്ചുലക്ഷത്തിലധികം ഇഷ്ടങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്നേറുന്നു. ഫേസ്ബുക്കില്‍ ഉമ്മന്‍ചാണ്ടിയുടെ പേജിന്റെ ലെക്ക് അഞ്ചുല്‍ക്ഷം കടന്നു. ഇതോടെ ഫേ്‌സ്ബുക്കില്‍ ഏറ്റവും മുന്നിലുള്ള 20 ഇന്ത്യന്‍ രാഷ്ട്രീയക്കാരിലൊരാളും അഞ്ച് മുഖ്യമന്ത്രിമാരിലൊരാളുമായി ഉമ്മന്‍ ചാണ്ടി മാറി.

കേരളത്തിലെ രാഷ്ട്രീയക്കാരിലും ദേശീയതലത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളിലും ഉമ്മന്‍ ചാണ്ടി ഒന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിന് ഇതുവരെ 5,01,500 മുകളില്‍ ലൈക്കുകളാണ് കിട്ടിയത്. രണ്ടാം സ്ഥാനത്തുള്ളത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും. ലൈക്കുകളുടെ എണ്ണം 4,63,011. നന്ദന്‍ നിലേകനിക്ക് 3,90,472 ലൈക്കുകള്‍ കിട്ടിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 3,60,454 ഉം ലൈക്കുകളാണുള്ളത്.

ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളില്‍ രണ്ടാമത് 2,35,343 ലൈക്കുകളുള്ള ശശി തരൂരിന്റെ പേജാണ്. മൂന്നാം സ്ഥാനത്തുള്ള രമേശ് ചെന്നിത്തലയുടെ പേജ് 1,96,594 പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പേജ് പിന്തുടരുന്നവരില്‍ വിദേശത്തുള്ളവര്‍ ഏഴ് ശതമാനം മാത്രമാണെന്നിരിക്കേ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിനെ പിന്തുടരുന്നവരില്‍ 40 ശതമാനവും വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികളാണെന്നുള്ളത് അദ്ദേഹത്തിന്റെ ജനപ്രീതി കാണിക്കുന്നു. സച്ചിനുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയുടെ പോസ്റ്റ് 10 ലക്ഷത്തിലധികം പേരാണ് കണ്ടത്.