ഇറാക്കിലെ മലയാളികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

single-img
20 June 2014

oommen chandyസൈന്യവും തീവ്രവാദികളും തമ്മില്‍ യുദ്ധം രൂക്ഷമായ ഇറാക്കില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മന്ത്രി കെ.സി.ജോസഫാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

മലയാളികളെ തിരിച്ചുകൊണ്ടുവരുന്നതിന്റെ യാത്രാ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചെലവ് വഹിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയാറാണെന്നും കെ.സി.ജോസഫ് നിയമസഭയില്‍ പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും പ്രധാനമന്ത്രിക്ക് കത്തയച്ചു.