ജയിലിൽ ക്ലാസെടുക്കാൻ എത്തിയ അദ്ധ്യാപികയെ പീഡനക്കേസിലെ പ്രതി ബലാത്സംഗം ചെയ്തു

single-img
20 June 2014

Jacob-Harveyജയിൽ അന്തേവാസികൾക്ക് ക്ലാസ് എടുക്കാൻ ചെന്ന അദ്ധ്യാപിക തടവറയ്ക്കള്ളിൽ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. പീഡനകേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ക്ലാസെടുക്കാൻ എത്തിയ അധ്യാപികയ്ക്കാണു ദുരന്തമുണ്ടായത്.അമേരിക്കയിലെ അരിസോണ ജയിലിലാണു സംഭവം

2011ൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ 30 വർഷത്തെ തടവിന് വിധിച്ചിരുന്ന ജേക്കബ് ഹാർവേ എന്ന പ്രതിയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം നടത്തിയത്.

ജയിലിലെ മറ്റ് അന്തേവാസികൾ പോയിക്കഴിഞ്ഞ ശേഷം ബാത്ത് റൂമിലേക്ക് അദ്ധ്യാപികയെ തള്ളിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
പീഡനക്കേസിലെ പ്രതികൾ മാത്രമുള്ള സെല്ലിലേക്ക് സ്ത്രീകളെ ഒറ്റയ്ക്ക് ക്ലാസ് എടുക്കാൻ വിട്ടതിനെതിരെ വ്യാപക പ്രതിഷേധമാണു ഉയരുന്നത്