കുഴൽ കിണറിൽ അകപ്പെട്ട് നാലു വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം വിഫലം;കുട്ടിയ്ക്ക് ദാരുണാന്ത്യം

single-img
20 June 2014

18-borewellകുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലം.കര്‍ണാടകയിലെ ബിജാപൂരിന് അടുത്തുള്ള നാഗതാന ഗ്രാമത്തിലാണ് സംഭവം.അൻപത് മണിക്കൂറോളം നീണ്ട് നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ മരണപ്പെട്ട കുട്ടിയുടെ മൃതദേഹമാണു ലഭിച്ചത്.

അക്ഷത ഹനുമന്ത് പാട്ടീല്‍ എന്ന നാലുവയസുകാരിയാണ് 26 അടി താഴ്ചയുള്ള തുറന്ന കുഴല്‍ക്കിണറില്‍ വീണത്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് തുരങ്കം നിര്‍മ്മിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.

കൃഷിപ്പണിക്കാരനായ പിതവിനൊപ്പം പാടത്തുകൂടി നടന്നുവരുമ്പോഴാണ് കുട്ടി അപകടത്തില്‍പ്പെട്ടത്