ബജറ്റിനു മുൻപ് ട്രെയിൻ നിരക്കുകൾ വർദ്ധിപ്പിക്കും

single-img
19 June 2014

trainറയില്‍ ബജറ്റ് അവതരണത്തിനുമുന്‍പുതന്നെ ട്രെയിൻ നിരക്കുകളില്‍ വര്‍ധനയുണ്ടാകും.യാത്രാനിരക്കുകളില്‍ 14.2 ശതമാനത്തിന്റെയും ചരക്കുകൂലിയില്‍ 6.5 ശതമാനത്തിന്റെയും വര്‍ധനയാണ് ലക്ഷ്യമിടുന്നത്.ഹൈസ്പീഡ് ട്രെയിന്‍, സ്‌റ്റേഷന്‍ വികസനം തുടങ്ങിയവയിൽ വിദേശനിക്ഷേപം സ്വീകരിക്കാനും പദ്ധതിയുണ്ട്.

യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സദാനന്ദ ഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രണ്ടു ദിവസത്തിനുള്ളില്‍ സന്ദർശിക്കും.അതിനു ശേഷമാകും പുതിക്കിയ നിരക്കുകൾ പ്രഖ്യാപിക്കുക