മാണിയ്‌ക്ക് വേണ്ടി കോഴ വാങ്ങിയ കൊട്ടാരക്കര പൊന്നച്ചനെ പുറത്താക്കിയേക്കും

single-img
19 June 2014

Adv. K. Ponnachanതിരുവനന്തപുരം:   മാണിയ്‌ക്ക് വേണ്ടി കെഎഫ്‌സി ഡയറക്‌ടര്‍ കൂടിയായ കേരള കോണ്‍ഗ്രസ്‌ (എം) നേതാവ്‌ കൊട്ടാരക്കര പൊന്നച്ചന്‍ ഇരുപത്‌ ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആരോപണം. പാർട്ടി ജില്ലാ പ്രസിഡന്റുസ്ഥാനത്തുനിന്നും കെ.എഫ്.സി ഡയറക്ടർ ബോർഡ് സ്ഥാനത്തുനിന്നും പൊന്നച്ചനെ തൽസ്ഥാനങ്ങളൽ നിന്ന് പുറത്താക്കാൻ പാർട്ടിയിൽ നടപടി തുടങ്ങി.

ഹോട്ടൽ വ്യവസായം നടത്താൻ കെ.എഫ്.സിയിൽ നിന്ന് വായ്പ വാങ്ങിയ ശ്രീനിവാസൻ എന്നയാളിൽ നിന്ന് മാണി സാറിന് വേണ്ടിയെന്ന് പറഞ്ഞ് പൊന്നച്ചൻ പണം വാങ്ങിയെന്നാണ് ഇന്നലെ നിയമസഭയിൽ ഡോ. തോമസ് ഐസക്ക് ആരോപിച്ചത്. പൊന്നച്ചൻ കമ്മിഷൻ വാങ്ങിയെന്ന ആരോപണം ഗൗരവമായാണ് കാണുന്നതെന്നും തോമസ് ഐസക്കിന്റെ ആരോപണം അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞിരുന്നു

ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയത്. നേരത്തെയും പൊന്നച്ചനെക്കുറിച്ച് ജില്ലയിൽ നിന്നുള്ള പല നേതാക്കളും പരാതി ഉന്നയിച്ചിരുന്നു.  ഇതുസംബന്ധിച്ച പാർട്ടി ചെയർമാൻ, വർക്കിംഗ് ചെയർമാൻ, ജനറൽ സെക്രട്ടറിമാർ എന്നിവർക്ക് പരാതിയും നൽകിയിരുന്നു. നിയമസഭയിൽ ആരോപണം വന്നതോടെ അന്വേഷിക്കാതിരിക്കാൻ പാർട്ടിക്ക് കഴിയാത്ത സ്ഥിതിയായി.