ഡല്‍ഹിയില്‍ ഇനി മണ്ണെണ്ണ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹം; രാജ്യത്തെ ആദ്യത്തെ മണ്ണണ്ണ വിമുക്ത സംസ്ഥാനമായി ഡല്‍ഹി

single-img
18 June 2014

delhi-city-mapsഇന്ത്യയിലെ ആദ്യത്തെ മണ്ണണ്ണ വിമുക്ത സംസ്ഥാനമായി ഡല്‍ഹി സംസ്ഥാനത്തെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മണ്ണണ്ണ വിമുക്തമാക്കിയതോടെ സബ്‌സിഡി ഇനത്തില്‍ നല്‍കിയിരുന്ന 200 കോടി രൂപ ഒരോ വര്‍ഷവും ലാഭമാകുമെന്ന് ഫുഡ് സപ്ലേ കമ്മീഷണര്‍ എസ്.എസ്. യാദവ് പറഞ്ഞു. 2012ല്‍ ആരംഭിച്ച പദ്ധതി ഈ വര്‍ഷമാണ് പൂര്‍ണതയിലെത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദാരിദ്ര രേഖക്കു താഴെ ജീവിക്കുന്നവരായിരുന്നു മണ്ണണ്ണ കൂടുതലായി ഉപയോഗിച്ചിരുന്നത്. പാചകത്തിനാണ് മണ്ണണ്ണ മുഖ്യമായും ഉപയോഗിക്കുന്നത്. മണ്ണണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനു അര്‍ഹരായവര്‍ക്ക് പാചകവാതകം അടുപ്പ് ഉള്‍പ്പടെ സൗജന്യനിരക്കില്‍ വിതരണം ചെയ്താണ് മണ്ണണ്ണയുടെ ഉപയോഗം ഇല്ലാതാക്കിയതെന്നും യാദവ് പറഞ്ഞു.

രാജ്യത്തെ മൂന്ന് പ്രമുഖ ഇന്ധന വിതരണ കമ്പനികളുടെയും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ഡല്‍ഹി ഗവണ്‍മെന്റ് പദ്ധതി നടപ്പിലാക്കിയത്.

53,000 കിലോ ലിറ്റര്‍ മണ്ണണ്ണയാണ് കേന്ദ്രവിഹിതമായി ഡല്‍ഹിക്കു ലഭിച്ചിരുന്നത്. മണ്ണണ്ണ ഉപയോഗം കുറഞ്ഞതോടെ അന്തരീക്ഷ മലനീകരണത്തില്‍ കുറവ് വന്നതായി അധികൃതര്‍ പറഞ്ഞു. ഇനി ഡല്‍ഹിയില്‍ മണ്ണണ്ണ ഉപയോഗിക്കുന്നതും വില്‍പന നടത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.