അതിര്‍ത്തിയില്‍ പാകിസ്ഥാൻ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

single-img
18 June 2014

pakഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാൻ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സാംബാ ജില്ലയിലെ സചത്ഗഡ്ഢ് പ്രദേശത്തെ ഇന്ത്യന്‍ കാമ്പിന് നേര്‍ക്കാണ് ചൊവ്വാഴ്ച ഉച്ചസമയത്ത് പ്രകോപനമില്ലാതെ പാക് പട്ടാളം വെടിയുതിര്‍ത്തത്.

 

വെടിവെപ്പ് 15 മിനിട്ട് നീണ്ടു നിന്നതായും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും ബി.എസ്.എഫ് വക്താവ് അറിയിച്ചു. അതേസമയം വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല.