അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് മുന്നോടിയായി സൈന്യം പാലം നിര്‍മിക്കുന്നു

single-img
18 June 2014

amarപ്രശസ്തമായ അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് മുന്നോടിയായി സൈന്യം പാലം നിര്‍മിക്കുന്നു. ജൂണ്‍ 28-ന് തുടങ്ങുന്ന തീര്‍ത്ഥയാത്രയുടെ വന്‍തിരക്ക് കണക്കിലെടുത്താണ് സൈന്യം 50 അടി നീളമുള്ള പാലം പണിയുന്നത്.

 

ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ബല്‍താല്‍ തൊട്ടാണ് സൈന്യം പാലം നിര്‍മിക്കുകയെന്ന് ലഫ്റ്റ്‌നന്റ് കേണല്‍ എന്‍.എന്‍. ജോഷി പറഞ്ഞു. നിലവിലുള്ള പാലം കനത്ത മഴയും മഞ്ഞുവീഴ്ചയുംമൂലം നശിച്ചിരുന്നു.