കൈക്കൂലി കേസില്‍ ആരോപണവിധേയനായ രാഹുല്‍ ആര്‍. നായര്‍ക്കു മലപ്പുറം എം.എസ്.പി കമന്‍ഡാന്റായി നിയമനം

single-img
17 June 2014

Rahulപാറമട ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ പത്തനംതിട്ട എസ്പി രാഹുല്‍ ആര്‍. നായരെ മലപ്പുറം എംഎസ്പി കമന്‍ഡാന്റ് ആയി നിയമനം നല്‍കി. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് എംഎസ്പി കമന്‍ഡാന്റ് ആയി നിയമനം നല്‍കിയത്.

കണ്ണൂര്‍ കെഎപി കമന്‍ഡാന്റായി രാഹുലിനെ നിയമിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പിനെ തുടര്‍ന്നു മാറ്റുകയായിരുന്നു. രാഹുലിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍, രാഹുലിനെതിരേയുള്ള കൈക്കൂലി ആരോപണം പാറമട ഉടമകളും ഏതാനും പോലീസ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന ആരോപണം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിച്ചതോടെ, വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മതി അനന്തര നടപടികളെന്ന നിലപാടില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറച്ചുനില്‍ക്കുകയായിരുന്നു.