മുള്ളറെ തല്ലിയും തെറിപറഞ്ഞും പെപ്പെ പുറത്ത്

single-img
17 June 2014

Germany v Portugal: Group G - 2014 FIFA World Cup Brazilജെർമനി-പോര്‍ച്ചുഗല്‍ മത്സരത്തിനിടെ കൈയ്യാങ്കളിയും തെറിവിളികളിയും കാരണം റഫറിക്ക് നിരവധി തവണ മഞ്ഞയും ഒരുതവണ ചുവപ്പും എടുക്കേണ്ടി വന്നു. തുടക്കം തന്നെ പെനാൽറ്റി കിക്കിലൂടെ ജെർമനി മുന്നിലെത്തിയതു മുതൽ നിയന്ത്രണം തെറ്റിയ പോര്‍ച്ചുഗല്‍ താരങ്ങൾ നിരവധി ഫൗളുകൾ വരുത്തി. അത് ചെന്നു നിന്നതോ പെപ്പെയുടെ ചുവപ്പ് കാർഡിലും.

അപാര ഫോമിൽ കളിച്ച മുള്ളറുടെ മുഖത്തടിക്കുകയും തെറി വിളിക്കുകയും ചെയ്തു ഇതുകൂടാതെ മുള്ളറുടെ തലയിൽ പെപ്പെ തന്റെ തലകൊണ്ടിടിക്കുകയും ചെയ്തു, മറ്റ് ഗതിയില്ലാതെ റഫറി ചുവപ്പു കാര്‍ഡ് എടുക്കുകയും ചെയ്തു.

പെപ്പെക്ക് അടുത്ത മത്സരങ്ങളിൽ ഉണ്ടാകില്ലയെന്ന് ഉറപ്പായി, രണ്ടു താരങ്ങൾക്ക് പരിക്ക് പറ്റുകയും ക്രിസ്റ്റിയാനോ ഫൊമിലല്ലാത്തതും പോർച്ചുഗല്ലിന് തലവേദനയാകും.