കൗണ്ട്ഡൗണ്‍ തുടങ്ങിക്കോളൂ; മംഗള്‍യാന്‍ ചൊവ്വയെ ചുംബിക്കാന്‍ ഇനി വെറും 100 ദിവസം മാത്രം

single-img
17 June 2014

Mangalyanഇന്ത്യയുടെ സ്വപ്‌നപദ്ധതി മംഗള്‍യാന്‍ ചൊവ്വാഗ്രഹത്തെ ചുംബിക്കാന്‍ ഇനി വെറും ൂറ് നാര്‍ മാത്രം. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നു പിഎസ്എല്‍വി റോക്കറ്റില്‍ പറന്നുയര്‍ന്ന ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ ഉപഗ്രഹമായ മംഗള്‍യാന്‍ സെപ്റ്റംബര്‍ 24നു ചൊവ്വയിലെത്തും. 10 കോടി കിലോമീറ്റര്‍ അകലെയെത്തിയ ഉപഗ്രഹത്തില്‍നിന്നുള്ള സിഗ്നല്‍ ഭൂമിയിലെത്താന്‍ ആറു മിനിറ്റെടുക്കും.

450 കോടി രൂപയാണ് മംഗള്‍യാന്റെ പദ്ധതിച്ചെലവ്. ഉപഗ്രഹവും അഞ്ചു പേലോഡുകളും സുരക്ഷിതമാണെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.