ആറന്മുള വിമാനത്താവള പദ്ധതിയില്‍ ഇനിയൊരു കാരണവശാലും സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് തിരുവഞ്ചൂര്‍

single-img
16 June 2014

THIRUVANCHOORസംസ്ഥാന സര്‍ക്കാര്‍ ഒരുകാരണവശാലും ആറന്മുള വിമനത്താവള പദ്ധതിയുമായി സഹകരിക്കില്ലെന്ന് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമപരമായ നിരോധനം പദ്ധതിക്ക് ഉള്ളതിനാലാണ് സര്‍ക്കാര്‍ പദ്ധതിയുമായി സഹരിക്കാത്തതെന്ന് മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നിര്‍മ്മാണങ്ങള്‍ ഒന്നുതന്നെ പാടില്ലെന്ന് വിധി പുറപ്പെടുവിച്ചിരുന്നു.