എൻഡോസൾഫാൻ ദുരിത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ : മുഖ്യമന്ത്രി

single-img
16 June 2014

omenകാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . കൂടുതൽ പേരെ ദുരിത ബാധിതരുടെ പട്ടികയിൽ ചേർക്കും എന്നും ഇതിന്റെ ഭാഗമായി ബുധനാഴ്ച ഉന്നതതല യോഗം ചേരുമെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.

 

 

എൻഡോസൾഫാൻ മൂലം രോഗം ബാധിച്ച കുടുംബം ആത്മഹത്യ ചെയ്ത സംഭവം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ സഭയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു ഉമ്മൻചാണ്ടിയുടെ ഈ മറുപടി. എന്നാൽ ആത്മഹത്യയ്ക്ക് ഉത്തരവാദി സർക്കാരാണെന്ന് വി.എസ് ആരോപിച്ചു.