അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
16 June 2014

modiഅയല്‍ രാജ്യങ്ങളുമായി നല്ല ബന്ധത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസനം ഭൂട്ടാന്‍ പോലെയുള്ള അയല്‍രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്നും ഇന്ത്യയിലെ ഭരണ മാറ്റം ഭൂട്ടാനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജഭരണത്തില്‍നിന്നും ജനാധിപത്യ സമ്പ്രദായത്തിലേക്കുള്ള സുഗമമായ മാറ്റം ഭൂട്ടാന്റെ രാഷ്ട്രീയ പക്വതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പ്രകീര്‍ത്തിച്ചു. തീവ്രവാദം രാജ്യങ്ങളെ തമ്മില്‍ വിഭജിക്കുമ്പോള്‍ ടൂറിസം ഒന്നിപ്പിക്കുമെന്നും ടൂറിസം രംഗത്ത് ഭൂട്ടാന് മികച്ച സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

 

ഇന്ത്യയിലെ ഉപഗ്രഹ സാങ്കേതിവിദ്യ ഭൂട്ടാന് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച് ശാസ്ത്രജ്ഞർ ചിന്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഹിമാലയം ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നു. ഹിമാലയൻ മേഖലയിലെ സംസ്ഥാനങ്ങളും ഭൂട്ടാനും ചേർന്ന് സ്ഥിരമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും മോദി നിർദ്ദേശിച്ചു. 

 

 

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മോദി ഭൂട്ടാനിലെത്തിയത്. ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്ക്, പ്രധാനമന്ത്രി ഷെറിങ് തോഗ്‌ബെ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, വിദേശകാര്യ സെക്രട്ടറി സുജാതാ സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.