ലോകകപ്പ് ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബ്രസീലിന്റെ ക്ഷണം

single-img
16 June 2014

modi...ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫ് ക്ഷണിച്ചുകൊണ്ട് കത്തയച്ചു. ജൂലൈ 13-നു റിയോ ഡി ജെനെയ്‌റോയില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാനാണ് ക്ഷണം. അതേസമയം ക്ഷണത്തോട് നരേന്ദ്ര മോദി പ്രതികരിച്ചിട്ടില്ല.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നവ ഉള്‍പ്പെട്ട ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടി ജൂലൈ 15 മുതല്‍ 17 വരെ ബ്രസീലില്‍ ചേരുന്നതിന്റെ മുന്നോടിയായി 13-ന് എത്താനാണ് ബ്രസീലിയന്‍ പ്രസിഡന്റ് ക്ഷണിച്ചിരിക്കുന്നത്. ഫൈനല്‍ മത്സരം കാണാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എത്തുമെന്നാണ് സൂചന. അതേസമയം, ക്ഷണം ലഭിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.