രാജിക്കാര്യത്തിൽ അനിശ്ചതത്വം തുടരവേ വിഷയത്തിൽ നിലപാടുമായി എം എ ബേബി രംഗത്തെത്തി

single-img
16 June 2014

babyഎം എൽ എ എം.എ ബേബിയുടെ രാജിക്കാര്യത്തിൽ അനിശ്ചതത്വം തുടരവേ വിഷയത്തിൽ തന്റെ നിലപാടുമായി ബേബി രംഗത്തെത്തി. രാജി വിഷയത്തിലുള്ള തന്റെ നിലാപാട് പാർട്ടി ചർച്ചയ്ക്ക് ശേഷം വെളിപ്പെടുത്തുമെന്ന് ബേബി വ്യക്തമാക്കി. രാജിക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നും ഈ വിഷയത്തിൽ കാരാട്ടിന്റെ നിലപാടാണ് തനിക്കുമുള്ളതെന്നും ബേബി പറഞ്ഞു.

 

 

അതിനിടെ കഴിഞ്ഞ 5 ദിവസത്തെ ഇടവേളക്കു ശേഷം നിയമസഭയിലെത്തിയ ബേബി ഹാജർ ബുക്കിൽ ഒപ്പിടാത്തത് ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതിഷേധ മനോഭാവത്തിന് തെളിവായി.