ഒടുവിൽ സ്വിസ്സ് ലോക്കർ സുരക്ഷിതം

single-img
16 June 2014

swissബ്രസീലിയ: ലോകകപ്പ്‌ ഫുട്‌ബോളിലെ ഗ്രൂപ്പ്‌ ഇ യില്‍ അവസാന മിനിട്ടില്‍ നേടിയ ഗോളിന്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ ഇക്വഡോറിനെ പരാജയപ്പെടുത്തി(2-1). പിന്നിട്ട് നിന്ന ശേഷം പൊരുതിക്കയറിയായിരുന്നു സ്വിസ്‌ ജയം. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ സ്വിസ്‌ താരം ഹാരിസ്‌ സെഫ്‌റോവിക്കാണ് ഗോൾ നേടിയത്.

കളിയുടെ 22-ാം മിനിട്ടില്‍ എന്നര്‍ വലെന്‍സിയ ഇക്വഡോറിനെ മുന്നില്‍ക്കടത്തി. രണ്ടാം പകുതിയുടെ മൂന്നാം മിനിട്ടില്‍ അഡ്‌മിര്‍ മെഹ്‌മദി സ്വിറ്റ്‌സര്‍ലന്‍ഡിന്‌ സമനില സമ്മാനിച്ചു. ഇന്‍ജുറി ടൈമിലെ പ്രത്യാക്രമണത്തിനൊടുവിലായിരുന്നു സെഫ്‌റോവികിന്റെ വിജയഗോള്‍. ഇക്വഡോറിന്റെ ആദ്യ ഗോളിനെ ഓര്‍മിപ്പിച്ച്‌ ഹെഡറിലൂടെ മെഹ്‌മദി തന്റെ സബ്‌സ്റ്റിറ്റ്യൂഷനെ ന്യായീകരിച്ചത്.