കൈയ്യടിക്കാത്ത ഭൂട്ടാനികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനു കൈയ്യടിച്ച് വ്യത്യസ്ഥരായി;ദുര്‍ഭൂതങ്ങള്‍ അകറ്റുന്നതിനാണു കൈയ്യടി എന്നാണു ഭൂട്ടാനികളുടെ വിശ്വാസം

single-img
16 June 2014

Modi2_Bhutan380PIBഭൂട്ടാനിൽ കൈയ്യടിക്കുന്നത് സ്വാഗതം ചെയ്യുന്നതിനും അനുമോദിക്കുന്നതിനും അല്ല മറിച്ച് ദുർഭൂതങ്ങളെ ഒഴിവാക്കുന്നതിനും ആട്ടിയകറ്റുന്നതിനുമാണു കൈയ്യടി എന്നാണു ഭൂട്ടാനിലെ വിശ്വാസം.പക്ഷേ ഇതിനു വിരുദ്ധമായി ഭൂട്ടാനിലെ ദേശിയ സഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയപ്രസംഗം കേട്ട് ഭൂട്ടാൻ പാർലമെന്റ് അംഗങ്ങൾ കൈയ്യടിച്ചു.ഹിന്ദിയിലാണു പ്രധാനമന്ത്രി ഭൂട്ടാൻ എം.പിമാര അഭിസംബോധന ചെയ്ത് സംസാരിച്ചത്

മുക്കാൽ മണിക്കൂറോളം പ്രധാനമന്ത്രിയുടെ പ്രസംഗം തുടർന്നു.പ്രധാനമന്ത്രിയുടെ ഹിന്ദി പ്രസംഗം തര്‍ജ്ജമ ചെയ്യാൻ ദ്വിഭാഷിയും ഭൂട്ടാൻ പാർലമെന്റിൽ ഉണ്ടായിരുന്നു.ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗശേഷം ഭൂട്ടൻ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെ പാരോ അടക്കമുള്ളവർ പതിവിൽ നിന്ന് വ്യത്യസ്ഥമായി കൈയ്യടിച്ചു

“പ്രധാനമന്ത്രിയുടെ പ്രസംഗശേഷം കൈയ്യടിയും കരഘോഷവും ഉണ്ടാവുകയില്ലെന്നും,ഭൂട്ടാനിലെ മതവിശ്വാസപ്രകാരം കൈയ്യടി ദുർഭൂതങ്ങളെ അകറ്റുന്നതിനാണെന്നും” ഭൂട്ടാനി മാധ്യമങ്ങൾ ഞായറാഴ്ച പ്രസിദ്ധീകരിച്ചത്.

ഭൂട്ടാനുമായുള്ള ഇന്ത്യയുടെ ബന്ധം ചരിത്രപരമാണെന്നും കാലങ്ങളായുള്ള മികച്ച ബന്ധം കൂടുതല്‍ വിപുലമാക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നും സര്‍ക്കാര്‍ മാറിയതുകൊണ്ട് നിലപാടില്‍ മാറ്റമില്ലെന്നും പ്രധാനമന്ത്രി ഭൂട്ടാൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പറഞ്ഞു. അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണെന്ന സന്ദേശവും പ്രധാനമന്ത്രി നല്‍കി. ഇന്ത്യ ശക്തമാകുന്നത് അയല്‍ രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും. സാര്‍ക് രാജ്യങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ ഇന്ത്യയെന്നും ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു