ആഭ്യന്തര സംഘർഷം രൂക്ഷമായ ഇറാക്കിൽ നിന്ന് ഇന്ത്യക്കാരോട് ഉടൻ നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം

single-img
15 June 2014

mആഭ്യന്തര സംഘർഷം രൂക്ഷമായ ഇറാക്കിൽ നിന്ന് ഇന്ത്യക്കാരോട് ഉടൻ നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യാക്കാർ ഇറാക്കിലേക്കുള്ള യാത്ര ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. മടങ്ങി വരാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർ ബാഗ്ദാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം.
മതിയായ യാത്രരേഖകളില്ലാതെ ഇറാക്കിൽ തങ്ങുന്നവരും എംബസിയുമായി ബന്ധപ്പെടണം. ഇറാക്കിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും സേവനം ലഭിക്കുന്ന 9647704444899, ​9647704843247 എന്നീ ഹെൽപ് ലൈൻ നമ്പറുകൾ  ബാഗ്ദാദിലെ ഇന്ത്യൻ എംബസിയിൽ ഏർപ്പെടുത്തി.