ഋഷിരാജ് സിംഗ് രാജിക്കൊരുങ്ങുന്നതായി സൂചന

single-img
14 June 2014

rishiraj-singh-2ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും ഋഷിരാജ് സിംഗ് ഒഴിയുന്നതായി സൂചന. ഒരു മാസത്തേക്കു കൂടി അദ്ദേഹം തന്റെ അവധി നീട്ടണമെന്നു കാട്ടി അദ്ദേഹം സര്‍ക്കാരിന് കത്തു നല്കി. അദ്ദേഹം സഹപ്രവര്‍ത്തകരെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു തുടരാന്‍ താല്പര്യമില്ലെന്നറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസം പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലറിനെതിരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തു വന്നിരുന്നു. ഗതാഗത കമ്മീഷണറുമായി യാതൊരു കൂടിയാലോചനകളും നടത്താതെ സര്‍ക്കാര്‍ ഏകപക്ഷീയമായി സര്‍ക്കുലര്‍ പിന്‍വലിച്ചത് ശരിയായില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ അതൃപ്തിയാണ് സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലേക്ക് ഋഷിരാജ് സിംഗിനെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹെല്‍മറ്റ് സംബന്ധിച്ച ഉത്തരവും കര്‍ശനമായി നടാപ്പാക്കാത്തതിലും  ഋഷിരാജ് സിംഗിനു  വിയോജിപ്പുണ്ട്. സര്‍ക്കാര്‍ നടപടികളോടുള്ള വിയോജിപ്പുമൂലം കേന്ദ്രസര്‍വീസിേലക്ക് മടങ്ങാനും ഋഷിരാജ്‌സിങ് ശ്രമിക്കുന്നുണ്ട്.