കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെന്ന് കാരാട്ട്

single-img
14 June 2014

prakash karatകാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് കഴിയാതെ പോയെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തൃശൂരില്‍ ഇ.എം.എസ് സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഖ്യാപനങ്ങളും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും തമ്മില്‍ അന്തരമുണ്ടായി. ഇടതുപക്ഷം എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണെ്ടങ്കില്‍ അത് പരിഹരിക്കും. ഇനി മുതല്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവും പാര്‍ട്ടി മുന്‍ഗണന നല്‍കുകയെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.