ബി.ജെ.പി നേതാവിന്റെ കൊലപാതകത്തിൽ പങ്കാളിയായ പ്രതിയെ സംരക്ഷിച്ച കുറ്റത്തിന് 3 ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
14 June 2014

crimeബി.ജെ.പി നേതാവ് ഓം വീർ സിംഗിന്റെ കൊലപാതകത്തിൽ പങ്കാളിയായ പ്രതിയെ സംരക്ഷിച്ച കുറ്റത്തിന് 3 ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയുടെ ഉടമയായ ഡോ.അദീപ് കോത്പാൽ,​ മാനേജർ ഡോ.കൃഷൻ കുമാർ,​ ഡോ.രാംകുമാർ എന്നിരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവരെ മിറാപൂർ ടൗണിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

ഓംവീറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്ന മോനു എന്ന വ്യക്തിക്ക് അദീപ് കോത്പാൽ ചികിത്സയ്ക്കെന്ന പേരിൽ സംരക്ഷണം നൽകിയെന്നാണ് പൊലീസ് ഭാഷ്യം. പ്രതിയ്ക്ക് പൊലീസിനെ അറിയിക്കാതെ ചികിത്യ്ക്കെന്ന പേരിൽ സംരക്ഷണം നൽകിയതിനാണ് മൂവരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഓംവീർ സിംഗിനെ കൊലപ്പെടുത്തിയ ശേഷം സ്വയം മുറിവുണ്ടാക്കിയ മോനു ചികിത്സയ്ക്കെന്ന പേരിൽഇവിടുത്തെ ആശുപത്രിയിൽ അഭയം തേടുകയായിരുന്നു.