മനുഷ്യക്കടത്തിനു കേസെടുത്തത് അന്വേഷിക്കണമെന്ന് ടി. സിദ്ദിഖ്

single-img
13 June 2014

T Siddique - UDF Kasarkode 2014 Kerala Candidate Lok Sabha Electionsഅനാഥശാലകളിലേക്കു കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യക്കടത്തിനു കേസെടുത്തതു ചിലരുടെ അജന്‍ഡയുടെ ഭാഗമാണെന്നു കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്. ഐപിസി 370(5) വകുപ്പു പ്രകാരം കേസെടുത്ത സാഹചര്യം ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനാഥാലയ വിവാദത്തിലെ ഭരണകൂട-മാധ്യമ വേട്ടയ്‌ക്കെതിരേ എന്ന വിഷയത്തില്‍ എസ്‌കെഎസ്എസ്എഫ് സംഘടിപ്പിച്ച പ്രതിഷേധസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജുവനൈല്‍ ആക്ട് പ്രകാരം ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ക്കുന്നതിനു പകരം, ജാമ്യം ലഭിക്കാത്ത വകുപ്പ് ചേര്‍ത്തതു ഗൗരവതരമായി കാണണം. തിരുത്തേണ്ടതു തിരുത്താന്‍ ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ നയിക്കുന്ന യുഡിഎഫിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.