വാഹനങ്ങളില്‍ പ്രകാശ തീവ്രതയേറിയ ഹെഡ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കുവാന്‍ ഋഷിരാജ് സിങ്

single-img
13 June 2014

rishiവാഹനങ്ങളില്‍ പ്രകാശ തീവ്രതയേറിയ ഹെഡ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കി. മഴക്കാലത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

 

ആഡംബര വാഹനങ്ങളിലുള്‍പ്പെടയുള്ളവയില്‍ പ്രകാശ തീവ്രതയേറിയ ലൈറ്റുകള്‍ കൂടുതലായി ഉപോഗിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് രാത്രിയില്‍ അപകടത്തിനും വഴിവെയ്ക്കുന്നു.

 

അതേസമയം വാഹന കമ്പനികള്‍ രൂപകല്‍പന ചെയ്യുന്ന ലൈറ്റ് കൂടാതെ അധിക ലൈറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും. വാഹന കമ്പനികള്‍ നല്‍കുന്ന ഹെഡ് ലൈററുകള്‍ മാത്രമേ ഇനി മുതല്‍ ഉപോയഗിക്കുവാന്‍ പാടുള്ളു.

 

നമ്പര്‍ പ്ലേറ്റുകളില്‍ എല്‍ ഇ ഡി ലൈറ്റുകള്‍ ഘടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. രാത്രിയില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ എല്‍ ഇ ഡി ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ നമ്പര്‍ തിരച്ചറിയാന്‍ സാധിക്കാത്തതാണ് നിരോധന മേര്‍പ്പെടുത്താന്‍ കാരണം.