നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക രാജസ്ഥാന്‍ പ്രതിനിധിക്ക് മാനഭംഗക്കേസില്‍ സമന്‍സ്

single-img
13 June 2014

Nihalനരേന്ദ്ര മോദി മന്ത്രിസഭയില്‍ ഇടംപിടിച്ച രാജസ്ഥാനില്‍ നിന്നുള്ള ഏക എംപിയായ നിഹാല്‍ ചന്ദിന് മാനഭംഗക്കേസില്‍ കോടതിയുടെ സമന്‍സ്. വൈശാലി നഗര്‍ സ്വദേശിനിയായ യുവതി നല്കിയ പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഓഗസ്റ്റ് 20-നു മുമ്പ് ഹാജരാകണമെന്നാണ് നിഹാലിനും മറ്റ് 16 പേര്‍ക്കും അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശം നല്കിയത്.

പരാതിക്കാരിയുടെ ഭര്‍ത്താവ് ഓംപ്രകാശ് ഗോദാരയോടും ഹാജരാകാന്‍ കോടതി നിര്‍ദേശം നല്കിയിട്ടുണ്ട്. 2011-ല്‍ നല്കിയ കേസിന്റെ അന്വേഷണം 2012-ല്‍ ലോക്കല്‍ പോലീസ് അവസാനിപ്പിച്ചതായാണ് ആരോപണം. ഇതേതുടര്‍ന്നാണ് യുവതി കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്കിയത്.

അതേസമയം മാനഭംഗക്കേസില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.