വേനല്‍മഴക്കെടുതി പഠിക്കാന്‍ കേന്ദ്രസംഘം ഇന്നെത്തും

single-img
13 June 2014

monsoon_1104647gസംസ്ഥാനത്തു വേനല്‍മഴയിലുണ്ടായ കൃഷിനാശം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്നുമുതല്‍ സംസ്ഥാനം സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു 15 വരെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.

ഇന്നു തിരുവനന്തപുരത്തെ ത്തുന്ന സംഘം രാവിലെ 11-നു മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്നു രണ്ടു ടീമുകളായി തിരിഞ്ഞ് വേനല്‍മഴയില്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ച തിരുവനന്തപുരം, വയനാട്, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അംഗം ഡോ. ശേഖര്‍ കുര്യാക്കോസും സംഘത്തോടൊപ്പം ഉണ്ടാകും.