മമതാ ബാനര്‍ജിയുടെ ഇഷ്ടനിറങ്ങളായ വെള്ളയും നീലയും വീടിനു നല്‍കൂ; നികുതിയില്‍ നിന്നും ഒഴിവാകൂ

single-img
13 June 2014

kolkata-blue-white-e1402336628869ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇഷ്ടനിറങ്ങളായ നീലയും വെള്ളയും വീടിന് നല്‍കിയാല്‍ നികുതി നല്‍കണ്ടെന്ന് കൊല്‍ക്കത്ത കോര്‍പ്പറേഷന്‍. പുതി പരികരണത്തിന്റെ ഭാഗമായി ബംഗാളിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ നീലവെള്ള നിറങ്ങളാണ് നല്‍കുന്നത്.

കൊല്‍ക്കത്ത കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന വീടുകള്‍ക്കാണ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കായിരിക്കും ഇളവ് നല്‍കുക. എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങിയവയ്ക്ക് ഈ നികുതിയിളവ് ബാധകഷമാകില്ലെന്നും അധികൃതര്‍ സൂചിപ്പിച്ചു. വീടുകള്‍ക്ക് ഇത്തരത്തില്‍ ഇളവ് നല്‍കുന്നത് കോര്‍പ്പറേഷന്റെ വരുമാനത്തെ ബാധിക്കില്ലെന്ന് മേയര്‍ സോവാന്‍ ചാറ്റര്‍ജി വ്യക്തമാക്കി.

കോര്‍പ്പറേഷന്‍ തീരുമാനത്തെ പരിഹസിച്ച് അതേസമയം പ്രതിപക്ഷ കക്ഷികളായ ബിജെപിയും ഇടതു പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. വീടിനു പെയിന്റടിക്കുന്ന തുകയേക്കാള്‍ കുറവായിരിക്കും നികുതിയെന്നാണ് പ്രതിപക്ഷം പരിഹാസരൂപത്തില്‍ പറഞ്ഞത്.