ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി

single-img
13 June 2014

gasഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ . ഉപയോക്താക്കളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നു മന്ത്രി പറഞ്ഞു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ കാര്യം ഗൗരവമുള്ള വിഷയമാണ്.

 
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവപൂര്‍ണമായ ശ്രദ്ധ നല്‍കും. പെട്രോള്‍ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്കാണ്. ഡീസല്‍ വില നിയന്ത്രണം ഇപ്പോഴും സര്‍ക്കാറിനുണ്ട് അദ്ദേഹം പറഞ്ഞു .ഉപയോക്താക്കള്‍ക്കുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഇപ്പോഴുള്ളതുപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.