രാജിവെയ്ക്കാനുറച്ച് എം.എ.ബേബി,വാഹനത്തിൽ നിന്ന് എം.എൽ.എ ബോർഡ് മാറ്റി,നിയമസഭയിലും വരുന്നില്ല

single-img
13 June 2014

M.A.Baby_ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് നിയമസഭാംഗത്വം രാജി വയ്ക്കണമെന്ന നിലപാടിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉറച്ചു നിൽക്കുന്നതായി സൂചന.കാറിൽ നിന്ന് എം.എൽ.എ ബോർഡും എടുത്തു മാറ്റിയിട്ടുണ്ട്.നിയമസഭയിലും എം.എ ബേബി ഒരാഴ്ചയായി എത്തുന്നില്ല.

ബൂർഷ്വാ പാർട്ടികളിലെ രാജി നാടകം സിപിഎമ്മിൽ ഇല്ലെന്നും ബേബി രാജി വെയ്ക്കില്ലെന്നുമാണു സിപിഎം നേതൃത്വം സ്വീകരിച്ച നിലപാട് എന്നാൽ നേതൃത്വത്തിന്റെ നിലപാട് തള്ളി രാജി ആവശ്യത്തിൽ എം.എ ബേബി ഉറച്ച് നിൽക്കുകയാണു.

കൊല്ലത്ത് മുപ്പത്തി ഏഴായിരത്തിലേറെ വോട്ടുകൾക്കാണ് എൻ.കെ.പ്രേമചന്ദ്രനോട് എം.എ.ബേബി പരാജയപ്പെട്ടത്. സ്വന്തം നിയമസഭാ മണ്ഡലമായ കുണ്ടറയിൽ പതിനായിരത്തോളം വോട്ടിന് പിന്നിൽ പോയതാണ് രാജി വെയ്ക്കാൻ കാരണമായി ബേബി ഉയർത്തുന്നത്.എന്നാൽ കുണ്ടറയിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാൽ മത്സരം കടുക്കുമെന്നും അനാവശ്യമായി കടുത്ത ഒരു മത്സരം തലയിൽ വലിച്ചു കയറ്റണോ എന്നതുമാണു സിപിഎം നേതൃത്വം ചോദിക്കുന്നത്.ബേബിയുടെ രാജി ആവശ്യം നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയുരുന്നു എന്നാൽ പി.ബിയുടെ നിർദ്ദേശമുനുസരിച്ച് ഈ മാസം 21 ന് ആരംഭിക്കുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങൾ വിഷയം ചർച്ച ചെയ്ത് തീരുമാനം എടുക്കും