ലോകകപ്പ് ഫുട്‌ബോള്‍ പ്രമാണിച്ച് ലോഡ്‌ഷെഡിംഗ് സമയം മാറ്റി

single-img
13 June 2014

load-shedingസംസ്ഥാനത്തെ ലോഡ് ഷെഡ്ഡിങ് പുനഃക്രമീകരിച്ചു.ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനാലാണു സമയമാറ്റം.6.30നും രാത്രി 9.30നുമിടയില്‍ 4 ഘട്ടങ്ങളിലായാണ് ഇനി മുതല്‍ 45 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഉണ്ടാവുക.

ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം രാത്രി 9.30നാണ് തുടങ്ങുന്നത്.ജൂലൈ 15വരെയാകും പുതിയ സമയക്രമം.ലോഡ് ഷെഡ്ഡിങ് ഒഴിവാക്കിയ സമയത്ത് 2 ബള്‍ബുകള്‍ ഓഫാക്കിയും മിക്‌സി, ഇസ്തിരിപ്പെട്ടി, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കിയും സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. അഭ്യര്‍ത്ഥിച്ചു.