പിന്‍സീറ്റ്‌ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ്‌ നിര്‍ബ്ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കും : തിരുവഞ്ചൂര്‍

single-img
13 June 2014

തിരുവനന്തപുരം :കാറുകളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ട്  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പുറത്തിറക്കിയ  ഉത്തരവ് പിന്‍വലിക്കും എന്നാണ് തിരുവഞ്ചൂര്‍ വ്യക്തമാക്കിയത്.

ഉത്തരവ് അപ്രായോഗികകമാണ്എന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി.കെ ശിവദാസന്‍ നായര്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ഉത്തരവ് നടപ്പാക്കുന്നതിലുള്ള ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കുന്നുവെന്നും പിന്‍സീറ്റില്‍ ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ പിഴ ഈടാക്കരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ച വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഋഷിരാജ്‌സിങ് ഉത്തരവിട്ടത്. കേന്ദ്രമോട്ടോര്‍ വാഹനചട്ടം 138 (3) പ്രകാരമാണിത്.