പരസ്യങ്ങളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ പുരുഷന്‍മാരുടെ നിയന്ത്രണം കളയുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

single-img
12 June 2014

rr_patil_20081201പരസ്യങ്ങളിിെല സ്ത്രീകളുടെ ചിത്രങ്ങള്‍ പുരുഷന്‍മാരുടെ നിയന്ത്രണം കളയുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍.പാട്ടീല്‍. ഉത്തര്‍പ്രദേശിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബലാല്‍സംഗങ്ങള്‍ കൂടി വരുന്നതിന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുത്തന്‍ കാരണം കണ്ടെത്തിയിരിക്കുന്നത്. നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമ!ര്‍ശം.

ഓരോ പൊലീസുകാരനെ എല്ലാ വീടുകളിലും നിയമിച്ചാല്‍ പോലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കുറയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും ഇവര്‍ക്കായി 500 പുതിയ വാഹനങ്ങളും വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വഴിവക്കില്‍ വെച്ച് സ്ത്രീകളില്‍ നിന്നും മാലപൊട്ടിക്കല്‍ പോലുള്ള സംഭവങ്ങള്‍ തടയുന്നതിന് 200 വനിതാ കമാന്‍ഡോകളെ നിയമിക്കും. ബലാത്സംഗത്തിന് ഇരയാവുന്നവര്‍ക്ക് കേസുകള്‍ വാദിക്കുന്നതിനായി അവര്‍ ആവശ്യപ്പെടുന്ന വക്കീലിനെ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയില്‍ മാനഭംഗത്തിന്റെ തോത് കുറവാണെന്നു പറഞ്ഞ മന്ത്രി ബലാത്സംഗങ്ങളില്‍ 6.34 ശതമാനം സഹോദരനോ, പിതാവോ മൂലമാണ് നടക്കുന്നതെന്നും സൂചിപ്പിച്ചു. 6.65 ശതമാനം സ്ത്രീകള്‍ക്ക് അടുത്ത ബന്ധുക്കളില്‍ നിന്ന് പീഡനമേല്‍ക്കുന്നു. 40 ശതമാനം സ്ത്രീകള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.